ഐപിഎൽ: ഒന്നാമത് സഞ്ജുവും കൂട്ടരും; ടീമുകളുടെ പോയിൻ്റ് നില ഇങ്ങിനെ

single-img
30 September 2020

അവസാനം നടന്ന മത്സരത്തില്‍ സൺ റൈസേഴ്സ് ഹൈദരാബാദ് ഡൽഹി ക്യാപിറ്റൽസിനെ പരാജയപ്പെടുത്തിയതോടെ ഐപിഎൽ പോയിൻറ് പട്ടികയിലും മാറ്റങ്ങള്‍ ഉണ്ടായി. മുന്‍ കാല ചാമ്പ്യൻമാരും ഇപ്പോഴത്തെ റണ്ണേഴ്സ് അപ്പുമായ ചെന്നൈ സൂപ്പർ കിങ്സ് അവസാന സ്ഥാനത്താണ് ഉള്ളത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ചെന്നൈ അവസാന സ്ഥാനത്തെത്തുന്ന കാഴ്ച മുന്‍പ് അസാധാരണമായിരുന്നു. ഇതുവരെ കളിച്ച 2 മത്സരങ്ങളും വിജയിച്ചിട്ടുള്ള രാജസ്ഥാൻ റോയൽസാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.

അടുത്ത മത്സരത്തില്‍ കൊൽക്കത്തക്കെതിരെ ജയിച്ചാൽ അവർക്ക് ഇപ്പോഴുള്ള സ്ഥാനം നിലനിർത്തി മുന്നോട്ട് പോകാനും കഴിയും. അതേസമയം ഹൈദരാബാദിനെതിരെ തോറ്റെങ്കിലും രണ്ട് മത്സരങ്ങള്‍ ജയിച്ചിട്ടുള്ള ഡൽഹി ക്യാപിറ്റൽസാണ് രണ്ടാമത് ഉള്ളത്. ശക്തരായ മുംബൈ ടീമിനെ പരാജയപ്പെടുത്തിയ ആർസിബി മൂന്നാം സ്ഥാനത്തുണ്ട്. ഈ ആദ്യ മൂന്ന് സ്ഥാനത്തുള്ള ടീമുകൾക്കും 4 പോയിൻറാണുള്ളത് എന്നതും പ്രത്യേകതയാണ്.

തൊട്ടു പിന്നാലെ കിങ്സ് ഇലവൻ പഞ്ചാബാണ് പോയൻറ് പട്ടികയിൽ നാലാം സ്ഥാനത്തുള്ളത്. അതിന് ശേഷം മുംബൈ ഇന്ത്യൻസ്, സൺ റൈസേഴ്സ് ഹൈദരാബാദ്, കെകെആർ ടീമുകൾ 6,7,8 സ്ഥാനങ്ങളിലുണ്ട്. എന്നാല്‍ എട്ടാം സ്ഥാനത്തുള്ള ചെന്നൈക്ക് മൂന്ന് മത്സരങ്ങളിൽ നിന്ന് 2 പോയിൻറ് മാത്രമാണുള്ളത്.