സിനിമ വ്യവസായത്തിന് മാതൃകയായി മോഹൻലാൽ; പ്രതിഫലം വെട്ടിക്കുറച്ച് താരം

single-img
29 September 2020

ദൃശ്യം 2ൽ മോ​ഹ​ൻ​ലാ​ൽ പ​കു​തി ശ​മ്പ​ളം മാ​ത്ര​മാ​ണ് വാ​ങ്ങു​ന്ന​തെ​ന്ന് പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ശ്ച​ല​മാ​യ സി​നി​മ മേ​ഖ​ല​യെ മു​ന്നോ​ട്ട് എ​ത്തി​ക്കാ​ൻ താ​ര​ങ്ങ​ൾ പ്ര​തി​ഫ​ലം കു​റ​യ്ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഈ സാഹചര്യത്തിലാണ് സിനിമ വ്യവസായത്തിന് മാതൃകയായി മോഹൻലാലിന്റെ തീരുമാനം. ആന്റണി പെരുമ്പാവൂർ എന്ന നിർമാതാവിന്റെ നിർണായക നീക്കങ്ങളിലൊന്നാണു ദൃശ്യം 2 ഷൂട്ട് ചെയ്യാനുള്ള തീരുമാനമെന്ന് മോഹൻലാൽ പറഞ്ഞു.

അതേസമയം താ​ര​ങ്ങ​ൾ പ്ര​തി​ഫ​ലം കു​റ​യ്ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ര​ണ്ടു ചി​ത്ര​ങ്ങ​ൾ​ക്ക് പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ അ​നു​മ​തി നി​ഷേ​ധി​ച്ചു എന്ന വാർത്തയും പുറത്ത് വന്നിരുന്നു. ടൊ​വി​നോ തോ​മ​സ്, ജോ​ജു ജോ​ർ​ജ് എ​ന്നി​വ​ർ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന ചി​ത്ര​ങ്ങ​ൾ​ക്കാ​ണ് അം​ഗീ​കാ​രം ന​ൽ​കാ​തി​രു​ന്ന​ത്. ഇ​രു​വ​രും കൂ​ടു​ത​ൽ പ്ര​തി​ഫ​ലം ആ​വ​ശ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​ർ​മാ​താ​ക്ക​ളു​ടെ തീരുമാനം. പു​തി​യ പ്രൊ​ജ​ക്ടു​ക​ളി​ൽ താ​ര​ങ്ങ​ളു​ടെ പ്ര​തി​ഫ​ലം പ​രി​ശോ​ധി​ക്കാ​ൻ പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​ത്യേ​ക സ​മി​തി​യെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.