വ്യാഴാഴ്ച മുതൽ അഞ്ചാംഘട്ട കോവിഡ് അൺലോക്കിങ്, കൂടുതൽ ഇളവുകൾ; സിനിമ വ്യവസായത്തിന് പരിഗണന,മൾട്ടിപ്ലക്സ് തുറന്നേക്കും

single-img
28 September 2020

രാജ്യത്ത് അൺലോക്ക് 5 .0ന് വ്യാഴാഴ്ച തുടക്കമാകും. കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണെങ്കിലും കൂടുതൽ ഇളവുകൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചെക്കും, എന്നാൽ കണ്ടൈൻമെൻറ് സോണുകളിൽ കർശന നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യതയെന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതലയോഗം സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാകും അന്തിമ തീരുമാനം.

അയൽ രാജ്യമായ പാകിസ്ഥാനിലടക്കം തീയേറ്ററുകൾ തുറന്നു പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നു, ഇന്ത്യയിൽ കർശനനിയന്ത്രണങ്ങളോട് കൂടിയാവും മൾട്ടിപ്ലക്സിൽ സിനിമ പ്രദർശനം പുനരാംഭിക്കുക. സാമൂഹിക അകലം പാലിക്കാനായി ഒരു നിര സീറ്റുകൾ ഒഴിച്ചിട്ടാവണം ഇരിപ്പിടങ്ങളുടെ ക്രമീകരണം എന്ന നിർദ്ദേശമാണ് കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി അമിത് ഖാരെ നൽകിയത്.

അതേസമയം കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ നാളെ വൈകീട്ട് നാലിന് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സര്‍വകക്ഷിയോഗം വിളിച്ചിരിക്കുകയാണ്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നിയന്ത്രണനടപടികള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചിട്ടുള്ളത്.

സംസ്ഥാനത്ത് മിക്ക ജില്ലകളിലും കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലേക്ക് കടക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഇന്ന് വൈകീട്ട് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരിക്കുകയാണ്. ജില്ലാ കളക്ടര്‍മാര്‍, ജില്ലാ പൊലീസ് മേധാവിമാര്‍, ഡിജിപി, ആരോഗ്യ വിദഗ്ധര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കും.