കഥപറയാൻ ഒരോ ആഴ്ചയും സമയം കണ്ടെത്തണം: ഉൾപ്പെടുത്തേണ്ട കഥകൾ ഇവയാണ്: മൻ കി ബാത്തിൽ പ്രധാനമന്ത്രി

single-img
27 September 2020

ഓരോ ആഴ്ചയും കഥപറച്ചിലിനായി സമയം ചെലവിടാൻ ഓരോകുടുംബത്തോടും അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമാേദി. ആത്മനിർഭർ ഭാരത് കെട്ടിപ്പടുക്കാനുളള ശ്രമങ്ങളിൽ കർഷകർ പ്രധാനപങ്ക് വഹിക്കുന്നുവെന്നും മൻകി ബാത്തിലൂടെ രാഷ്ട്രത്തെ അഭിസംബോധനചെയ്യവേ അദ്ദേഹം പറഞ്ഞു. 

‘നമ്മുടെ സംസ്കാരത്തിന്റെ അടയാളമാണ് സാരോപദേശ കഥകൾ. വിവിധതരം നാടോടിക്കഥകൾ നമ്മുടെ രാജ്യത്ത് പ്രചാരത്തിലുണ്ട്. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിൽ നിന്നുളള കഥകളെ ജനപ്രിയമാക്കുന്ന നിരവധി സംരംഭങ്ങളുണ്ട്. മറാത്തിയിൽ വ്യാവരേ ദേശ്പാണ്ഡെ, ഗുജറാത്തിൽ യോഗിത ബൻസൻ അഹുജാവോ എന്നിവരെല്ലാം കഥാരംഗത്ത് അഭിനന്ദനാർഹമാണ് പ്രവർത്തനമാണ് നടത്തുന്നത്´- പ്രധാനമന്ത്രി പറഞ്ഞു. 

കുടുംബങ്ങളുടെ കഥപറച്ചിലിൽ രാജ്യത്തിന്റെ അഭിമാനങ്ങളായ വ്യക്തിത്വങ്ങളെക്കുറിച്ചുളള കഥകളായിരിക്കണം കൂടുതൽ ഉൾപ്പെടുത്തേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.