സുരക്ഷാ ഭീഷണി; കെ സുരേന്ദ്രന് ഗൺമാനെ അനുവദിക്കും

single-img
26 September 2020

ബിജെപി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രന് ഗൺമാനെ അനുവദിക്കും. സുരക്ഷാ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇൻ്റലിജൻസിസിന്റെ ഈ തീരുമാനം. കോഴിക്കോട് റൂറൽ എസ്പിക്ക് ഇൻ്റലിജൻസ് എഡിജിപി ഇത് സംബന്ധിച്ച് നിർദ്ദേശം നൽകി.

ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറിയായിരുന്ന കെ സുരേന്ദ്രന് പുതിയ പദവി ലഭിച്ചതോടെയാണ് സുരക്ഷാ ഭീഷണി നിലനിൽക്കുന്നതായി ഇൻ്റലിജൻസ് നിരീക്ഷിച്ചത്.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ക്സ് കാ​റ്റ​ഗ​റി സു​ര​ക്ഷ അ​നി​വാ​ര്യ​മാ​ണെ​ന്നും എ​ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. നേ​ര​ത്തെ ത​ന്നെ ഗ​ണ്‍​മാ​നെ നി​യോ​ഗി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു​വെ​ങ്കി​ലും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ അ​ത് നി​ര​സി​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ സു​രേ​ന്ദ്ര​ന്‍ എ​തി​ര്‍​പ്പ​റി​യി​ച്ചി​ട്ടി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യ​ക്ത​മാ​ക്കി.

എബിവിപി, യുവമോര്‍ച്ച എന്നീ സംഘടനകളിൽ പ്രവർത്തിച്ചാണ് സുരേന്ദ്രൻ രാഷ്ട്രീയ പ്രവേശം നടത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ബിജെപി സംസ്ഥാന പ്രസിഡന്റായി ദേശീയ നേതൃത്വം നിയമിച്ചത്.