അനുഷ്ക്ക- മാധവന്‍; ‘സൈലൻസ്’ ട്രെയിലർ പുറത്തിറങ്ങി

single-img
23 September 2020

മാധവന്‍, അനുഷ്‌ക്ക ഷെട്ടി എന്നിവർ ഒന്നിക്കുന്ന സസ്പെൻസ് ത്രില്ലർ തെലുങ്ക് സിനിമയായ സൈലൻസിന്റെ ട്രെയിലർ ആമസോൺ പ്രൈം വീഡിയോ പുറത്തിറക്കി. ഹേമന്ത് മധുകർ ഒരുക്കിയ ഈ ചിത്രത്തിൽ മലയാളിയായ ഗോപി സുന്ദറാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

ഒരേസമയം തമിഴിലും മലയാളത്തിലും സൈലൻസ് എന്ന പേരിൽ തന്നെയാകും സിനിമ പുറത്തിറങ്ങുക. കൊന വെങ്കട്ട് തിരക്കഥ രചിച്ച ചിത്രത്തിലെ സംഗീതത്തിന് മലയാളത്തിൽ വരികൾ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണനാണ്‌. ക്യാമറ ഷാനീൽ ഡിയോ കൈകാര്യം ചെയ്തിരിക്കുന്നു .

ഹോളിവുഡ് താരമായ മൈക്കൽ മാഡ്സൺ ആദ്യമായി ഇന്ത്യൻ സിനിമയിൽ എത്തുന്നു എന്ന സവിശേഷതയും ഈ സിനിമക്കുണ്ട്. സാക്ഷി എന്ന് പേരുള്ള ഊമയായ കലാകാരിയുടെ വേഷത്തിലാണ് അനുഷ്ക ഈ സിനിമയിൽ എത്തുന്നത്.