പ്രതീക്ഷിച്ചോളൂ, ഭാരതപ്പുഴ വീണ്ടും നിറഞ്ഞൊഴുകും: ഭാരതപ്പുഴയെ വീണ്ടെടുക്കാൻ ഇ ശ്രീധരൻ എത്തുന്നു

single-img
21 September 2020

നദികളുടെ നാടായ കേരളത്തിലെ പ്രധാന നദിയായ ഭാരതപ്പുഴയെ വീണ്ടെടുക്കാൻ കേരളത്തിൻ്റെ സ്വന്തം മെട്രോമാൻ ഇ. ശ്രീധരൻ എത്തുന്നു. കേരളത്തിൻ്റെ സംസ്‌കാരത്തോട് ഇഴചേര്‍ന്ന് കിടക്കുന്ന നിളയെന്ന് വിളിപ്പേരുള്ള ഭാരതപ്പുഴയുടെ വീണ്ടെടുക്കലിനാണ് സര്‍ക്കാർ ഇ ശ്രീധരനെ  ചുമതലയേൽപ്പിക്കുന്നത്. ഈ കോവിഡ് കാലം കഴിഞ്ഞയുടൻ തന്നെ ശ്രീധരൻ.റെ റനേതൃത്വണത്തിൽ ഭാരതപ്പുഴ സംരക്ഷണ യജ്ഞം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 

ഭാരതപ്പുഴയുടെ പഴയകാല പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി  ഇ ശ്രീധരന്‍ ആദ്യം സന്ദര്‍ശിക്കുന്നത് പത്തനംതിട്ടയിലെ വരട്ടയാറിലാണ്. പമ്പയാറിൻ്റെ കൈവഴിയായ വരട്ടയാര്‍ ഒരുകാലത്ത് ജലപ്രവാഹം നിലച്ച് വരണ്ടുണങ്ങിയിരുന്നു. നദീ കെെയേറ്റമായിരുന്നു അന്ന് വരട്ടയാറിനെ ഇല്ലാതാക്കിയത്. എന്നാല്‍ ഇന്ന് വരട്ടയാര്‍ വര്‍ഷം മുഴുവന്‍ ജലസാന്നിദ്ധ്യത്തിലാണ് ഒഴുകുന്നത്. ഈ ഒരു കാര്യമാണ് ഇ ശ്രീധരൻ്റെ ശ്രദ്ധ സവര്ടയാറിലേക്കു പതിയാൻ കാരണം. 

2013ല്‍ അന്നത്തെ ഇരവിപേരൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എന്‍.രാജീവ് പത്തനംതിട്ട കളക്ടറായിരുന്ന പ്രണബ് ജ്യേതിനാഥിനെ കണ്ട് വരട്ടാറിനെ പുനരുജ്ജീവിപ്പിച്ചാല്‍ ഇരിവിപേരൂര്‍, കോയിപ്രം, കുറ്റൂര്‍ ഗ്രാമ പഞ്ചായത്തുകളെ വരള്‍ച്ചയില്‍ നിന്ന് രക്ഷിക്കാം എന്ന ആശയം മുന്നോട്ടു വയ്ക്കുകയായിരുന്നു. കളക്ടര്‍ പച്ചക്കൊടി വീശിയതോടെ ഇരവിപേരൂര്‍, കോയിപ്രം, കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിച്ച് നടപടികള്‍ നീക്കി. ജനകീയ കൂട്ടായ്മ രൂപീകരിച്ച് നടപ്പാക്കാമെന്ന നിര്‍ദ്ദേശത്തോടെ പദ്ധതി 2017ല്‍ ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍.സീമയ്ക്ക് സമര്‍പ്പിച്ചു.

തുടർന്ന്  ‘വരട്ടെ ആര്‍’ എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ നാട്ടുകാർ ഒന്നിച്ചു. ജനകീയ ധനസമാഹരണത്തില്‍ 28.52 ലക്ഷം രൂപയാണ് ലഭിച്ചത്. ആദ്യ ദിവസത്തെ ചെലവ് 16800 രൂപ മന്ത്രിയായിരുന്ന മാത്യു ടി. തോമസാണ് അന്നു നല്‍കിയത്. മന്ത്രി തോമസ് ഐസക്കിൻ്റെ നേതൃത്തില്‍ നടന്ന പുഴ നടത്തവും ജനങ്ങളെ ഈ പരിപാടിയിലേക്ക് അടുപ്പിച്ചു. 

ഒടുവിൽ സെപ്തംബര്‍ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വരട്ടാറിൻ്റെ വീണ്ടെടുപ്പ് പ്രഖ്യാപനം. നിര്‍വഹിച്ചു.ഈ കഥയറിഞ്ഞ ഇ ശ്രീധരന്‍ കാര്യങ്ങൾ നേരിട്ടുകണ്ട് മനസ്സിലാക്കുവാൻ തീരുദമാനിക്കുകയായിരുന്നു. തീരുമാനം മാസങ്ങൾക്കു മുമ്പാണ് ഉണ്ടായതെങ്കിലും കോവിഡ് മഹാമാരി വിഘാതമായി. കോവിഡ് ബാധ ഒഴിയുന്ന മുറയ്ക്ക് ഇ ശ്രസീധരൻ വരട്ടയാറിൽ എത്തുമെന്നും അതിനുശേഷം ഭാരതപ്പുഴ ദൗത്യത്തിലേക്കു പ്രവേശിക്കും എന്നുമാണ് റിപ്പോർട്ടുകൾ.