പാകിസ്താനില്‍ സ്റ്റേറ്റിനുള്ളില്‍ മറ്റൊരു സ്റ്റേറ്റായി സൈന്യം പ്രവര്‍ത്തിക്കുന്നു; ആരോപണവുമായി പ്രതിപക്ഷം

single-img
20 September 2020

പാകിസ്താനില്‍ നടക്കുന്നത് സൈന്യത്തിന്റെ സമാന്തര ഭരണമാണ് നടക്കുന്നതെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്ത്. രാജ്യത്ത് സൈനിക നേതാക്കാള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാക്കള്‍ ഇന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

പാക് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ നേതൃത്വത്തിലായിരുന്നു ഇന്ന് പ്രതിപക്ഷത്തിന്റെ അപ്രതീക്ഷിത നീക്കം. പാക് സൈന്യം സ്റ്റേറ്റിനുള്ളില്‍ മറ്റൊരു സ്റ്റേറ്റായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി. ഇന്ന് ബിലാവല്‍ ഭൂട്ടോ സര്‍ദാരിയാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം സംഘടിപ്പിച്ചത്.

ഇത് പാകിസ്താനിലെ മിക്ക വാര്‍ത്താ ചാനലുകളും യോഗം സംപ്രേഷണം ചെയ്യുകയുണ്ടായി. രാഷ്ട്രീയ കാര്യങ്ങളില്‍ സൈന്യം ഇടപെടുന്നതാണ് എല്ലാ പ്രശ്‌നങ്ങളുടെയും അടിസ്ഥാന കാരണമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. അതേസമയം പ്രധാനമന്ത്രിക്കെതിരെയല്ല ഈ സമരമെന്നും, സര്‍ക്കാറിന്റെ അധികാരത്തെ പരിമിതപ്പെടുത്തുന്ന ശക്തികള്‍ക്കെതിരെയാണെന്നും പ്രതിപക്ഷം അറിയിച്ചു.

രാജ്യത്തിന്റെ സൈനിക തലവന്മാര്‍ ക്രിമിനല്‍ കുറ്റം ചെയ്യുന്നുവെന്നും അവര്‍ അമിതാധികാരം പ്രയോഗിക്കുന്നുവെന്നും നവാസ് ശരീഫ് കുറ്റപ്പെടുത്തി.അതേപോലെ തന്നെ റിട്ടയേര്‍ഡ് ജനറല്‍ അസിം സലീം ബജ്വക്ക് ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി അതോറിറ്റിയുടെ തലവന്‍ സ്ഥാനം നല്‍കിയതും പ്രതിപക്ഷം
യോഗത്തില്‍ ചോദ്യം ചെയ്തു. ജനങ്ങള്‍ തെരഞ്ഞെടുത്തവരാണ് രാജ്യത്തിന്റെ സാമ്പത്തിക നയവും വിദേശ നയവും തീരുമാനിക്കേണ്ടതെന്നും സൈനിക മേധാവികളല്ലെന്നും പ്രതിപക്ഷപാര്‍ട്ടികള്‍ പറഞ്ഞു.