മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ എംവി ​നി​കേ​ഷ് കു​മാ​റി​ന്‍റെ വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു

single-img
20 September 2020

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ എം.​വി.​നി​കേ​ഷ് കു​മാ​റി​ന്‍റെ വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. നി​കേ​ഷ് സ​ഞ്ച​രി​ച്ച ഹോ​ണ്ട സി​റ്റി കാ​ര്‍ ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ റി​പ്പോ​ര്‍​ട്ട​ര്‍ ചാ​ന​ല്‍ ഓ​ഫീ​സി​ലേ​ക്ക് പോ​കും വ​ഴി ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

എ​യ​ര്‍​ബാ​ഗ് പൊ​ട്ടി​യ​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നി​കേ​ഷി​ന് പ​രി​ക്കു​ക​ളി​ല്ലെന്നും പൊലീസ് പറയുന്നു.