നാളികേരക്ഷാമം; ജനങ്ങളെ ബോധവത്കരിക്കാന്‍ തെങ്ങില്‍ കയറി നാളികേര വകുപ്പ് മന്ത്രി

single-img
19 September 2020

ധ്യാനം പ്രധാനമാകുമ്പോൾ മാർഗം വിത്യസ്തമാകുമെന്നു പറയുന്നപോലെ നാളികേരക്ഷാമത്തെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനായി തെങ്ങില്‍ കയറിയിരിക്കുകയാണ് ശ്രീലങ്കയിലെ നാളികേര വകുപ്പ് മന്ത്രി അരുന്ധിക ഫെര്‍ണാണ്ടസ്.

ശ്രീലങ്കയിലെ പ്രാദേശിക വ്യവസായങ്ങളുടെ ഉയർന്ന ഡിമാൻഡും ഗാർഹിക ഉപഭോഗവും മൂലം രാജ്യമാകെ 700 ദശലക്ഷം നാളികേരത്തിന്റെ കുറവ് നേരിടുന്നതായി മന്ത്രി പറയുന്നു. ഈ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ലഭ്യമായ എല്ലാ സ്ഥലങ്ങളും തേങ്ങ് കൃഷിക്ക് വിനിയോഗിക്കണം. അങ്ങിനെ ചെയ്‌താൽ നാളികേര കയറ്റുമതിയിലൂടെ രാജ്യത്തിന് വിദേശനാണ്യം ലഭിക്കുന്ന വ്യവസായമാക്കി നാളികേര വ്യവസായത്തെ മാറ്റാൻ സാധിക്കുമെന്നും മന്ത്രി പറയുന്നു.

ഇപ്പോൾ അനുഭവപ്പെടുന്ന വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാന്‍ തന്നെയാണ് ശ്രീലങ്കൻ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിനാലാണ് നാളികേരത്തിന്റെ ലഭ്യത കുറവിനിടയിലും വില കുറച്ച് നാളികേരവില പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താൻ സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി അറിയിച്ചു.