‘നിങ്ങളുടെ ആത്മാവിനെ സംതൃപ്തിപ്പെടുത്തൂ’; ഫോട്ടോ ഷൂട്ടുമായി നടി ഇനിയ

single-img
19 September 2020

തെന്നിന്ത്യയില്‍ മലയാളത്തിലും തമിഴിലുമായി ഇരുപത്തിയഞ്ചിലധികം ചലച്ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞ മലയാളികളുടെ പ്രിയപ്പെട്ട നായിക ഇനിയയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

കേരളത്തിലെ ടൂറിസം പ്ലേസായ മൂന്നാറിൽ വച്ച് മനോഹരമായവെള്ളച്ചാട്ടങ്ങളുടെ പശ്ചാത്തലത്തിൽ എടുത്ത ചിത്രങ്ങളിൽ വളരെ ഗ്ലാമറസ്സായിട്ടാണ് നടി എത്തിയിട്ടുള്ളത്. ഒരു ചിത്രത്തില്‍ ‘നിങ്ങളുടെ ആത്മാവിനെ സംതൃപ്തിപ്പെടുത്തൂ, അത് വളരെ ശ്രദ്ധ അർഹിക്കുന്നു’ എന്നായിരുന്നു നടി എഴുതിയത്. അടുത്തിടെ എത്തിയ മമ്മൂട്ടി നായകനായ മാമാങ്കം ഉൾപ്പടെയുള്ള മലയാള സിനിമകളില്‍ ഇനിയയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.