ബിജെപി രാജ്യസഭ എംപി അശോക് ഗസ്തി കോവിഡ് ബാധിച്ച് മരിച്ചു

single-img
17 September 2020

രാജ്യസഭാ എംപിയും കർണാടകയിലെ ബിജെപി നേതാവുമായ അശോക് ഗസ്തി (55) ബെംഗളൂരുവിൽ കോവിഡ് ബാധിച്ച് മരിച്ചു. പരിശോധനയിൽ കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് അശോക് ഗസ്തിയെ ഈ മാസം 2 ന് ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

കഴിഞ്ഞ ജൂണിലാണ് ഗസ്തി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പതിനെട്ട് വയസ്സ് മുതൽ ബിജെപിയുടെ സജീവ് പ്രവർത്തകനായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം ഗസ്തിയുടെ ആരോഗ്യനില വളരെ മോശം സ്ഥിതിയിലായിരുന്നുവെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.