സ്ത്രീകൾ ഉൾപ്പെടെയുള്ള പൂർവ്വ വിദ്യാർത്ഥി വാട്സ്ആപ്പ് ഗ്രൂപ്പിൽ സ്ഥിരമായി അശ്ലീല പോസ്റ്റുകളിടുന്ന പൂർവ്വവിദ്യാർത്ഥി: ചിറയിൻകീഴ് പോലീസിന് വ്യത്യസ്തമായ ഒരു പരാതി

single-img
14 September 2020

ചിറയിൻകീഴ് കൂന്തള്ളൂർ ഹൈസ്‌കൂളിലെ 1987-എസ്.എസ്.എൽ.സി. ബാച്ച് വിദ്യാർഥിക്കൂട്ടായ്മയുടെ വാട്സാപ്പ്‌ ഗ്രൂപ്പിൽ സ്ഥിരമായി അശ്ലീല സന്ദേശങ്ങൾ അയക്കുന്ന ഗ്രൂപ്പ് അംഗത്തിനെതിരെ പൊലീസിൽ പരാതി. ‘ഓർമകൾ-87’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ശ്ലീല പോസ്റ്റുകളിടുന്ന പൂർവവിദ്യാർഥിയായ മുടപുരം സ്വദേശിക്കെതിരെയാണ് നടപടി ആവശ്യപ്പെട്ട് അഡ്മിനും മറ്റംഗങ്ങളും ചിറയിൻകീഴ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. 

പൂർവ്വ വിദ്യാർത്ഥിയായതിൻ്റെ പേരിൽ ഈ ഗ്രൂപ്പിൽ അംഗമായതു മുതൽ ഇയാൾ അശ്ലീല പോസ്റ്റുകളിടുന്നുവെന്നാണ് പരാതി. മാത്രമ്ല സ്ത്രീകൾ ഉൾപ്പെടെയുള്ള അംഗങ്ങളോട് അസഭ്യം പറയുകയും ചെയ്തതായും പരാതിയിലുണ്ട്. തുടർന്ന് ഇയാളെ ഗ്രൂപ്പിൽനിന്നു പുറത്താക്കിയിരുന്നു.

 എന്നാൽ മറ്റൊരു മൊബൈൽ നമ്പർ ഉപയോഗിച്ച് വ്യാജപ്പേരിൽ അഡ്മിനെ കബളിപ്പിച്ച് ഇയാൾ വീണ്ടും ഗ്രൂപ്പിൽ കടന്നുകൂടി തുടർന്നും അശ്ലീല പോസ്റ്റുകൾ ഇടുന്നുവെന്നും പൊലീസിനു ലഭിച്ച പരാതിയിൽ പറയുന്നു.