ഓഫീസ് കെട്ടിടത്തിനേക്കാള്‍ അനധികൃത നിര്‍മാണം നടത്തിയത് വീട്ടില്‍; കങ്കണയ്ക്ക് വീണ്ടും നോട്ടീസ്

single-img
13 September 2020

ഓഫീസ് കെട്ടിടത്തിന്റെ പിന്നാലെ നടി കങ്കണ റണാവത്ത് വീട്ടിലും അനധികൃത നിര്‍മ്മാണം നടത്തിയെന്നാരോപിച്ച്ബൃഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നോട്ടീസ്.നടിയുടെ ഓഫീസ് കെട്ടിടത്തിനേക്കാള്‍ അനധികൃതമായ നിര്‍മാണങ്ങള്‍ വീട്ടില്‍ നടത്തിയെന്നാണ് കോര്‍പ്പറേഷന്‍ നല്‍കിയ നോട്ടീസില്‍ പറയുന്നത്.

നിലവില്‍ ഖറിലെ കെട്ടിടത്തില്‍ അഞ്ചാം നിലയിലാണ് കങ്കണ താമസിക്കുന്നത്. ഇവരുടെ ഉടമസ്ഥതയില്‍ മൂന്ന് ഫ്ളാറ്റുകളാണ് ഈ കെട്ടിടത്തില്‍ സ്ഥിതിചെയ്യുന്നത്. അതേസമയം അനധികൃത നിര്‍മാണം നടത്തിയെന്ന് കാണിച്ച് സെപ്തംബര്‍ 9നാണ് കങ്കണയുടെ മുംബൈയിലെ ഓഫീസ് കോര്‍പ്പറേഷന്‍ പൊളിച്ചു നീക്കിയത്. ഇതിനെതിരായി കങ്കണ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

കങ്കണയുടെ ഹര്‍ജിയില്‍ പൊളിക്കല്‍ നടപടി ഹൈക്കോടതി താല്‍ക്കാലികമായി തടയുകയും പരാതിയില്‍ മറുപടി നല്‍കാനും കോടതി കോര്‍പ്പറേഷനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.