വിമാനത്തിന്റെ ഉള്ളില്‍ ഫോട്ടോ എടുത്താല്‍ ആ വിമാനം രണ്ടാഴ്ച പറക്കാന്‍ അനുവദിക്കില്ല: ഡിജിസിഎ

single-img
12 September 2020

വിമാനത്തിന്റെ ഉള്ളില്‍ ഫോട്ടോ പകര്‍ത്തിയാല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഡിജിസിഎ. ആരെങ്കിലും തീരുമാനം ലംഘിച്ച് ഫോട്ടോ എടുക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ആ വിമാനം രണ്ടാഴ്ച പറക്കാന്‍ അനുവദിക്കില്ലെന്നും നടി കങ്കണ റനൗട്ട് സഞ്ചരിച്ച ഇന്‍ഡിഗോ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ തിരക്കുണ്ടാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഡിജിസിഎ അറിയിച്ചു.

അതേപോലെ തന്നെ എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും കൊവിഡ് സാമൂഹിക അകലവും ലംഘിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചണ്ഡിഗഢ് – മുംബയ് ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ തിരക്കുണ്ടാക്കിയ സംഭവത്തില്‍ ‘ആവശ്യമായ നടപടി’ സ്വീകരിക്കാന്‍ വിമാനക്കമ്പനിയോട് ഡിജിസിഎ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

ഈ വിമാനത്തിന്റെ മുന്‍നിരയില്‍ ഇരിക്കുകയായിരുന്ന കങ്കണയുടെ പ്രതികരണത്തിനായി മാധ്യമ റിപ്പോര്‍ട്ടര്‍മാരും ക്യാമറമാന്‍മാരും വിമാനത്തിനുള്ളില്‍ തിരക്ക് കൂട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു.