മതിയായ കാരണങ്ങളില്ലാതെ ഉപതിരഞ്ഞെടുപ്പ് മാറ്റിവെക്കില്ല; എല്ലാ പാര്‍ട്ടികളും ആവശ്യപ്പെട്ടാൽ തീരുമാനം പരിശോധിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

single-img
9 September 2020

ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ടു പോകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ. ഉപതിരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കാന്‍ വ്യക്തമായ കാരണങ്ങള്‍ വേണമെന്ന് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. നിലവില്‍ ഉന്നയിക്കുന്നത് തിരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ മതിയായ കാരണങ്ങള്‍ അല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.

തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾക്ക് പ്രവര്‍ത്തന കാലാവധി ആറ് മാസം മാത്രമാണെന്നത് തിരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള മതിയായ കാരണമല്ല. സീറ്റ് ഒഴിവു വരുന്ന കാലാവധി മുതല്‍ പ്രവര്‍ത്തനത്തിന് ഒരു കൊല്ലം വരെ സമയം ഉണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന ചട്ടമുണ്ട്. അത് നടപ്പാക്കാൻ കമ്മീഷന് ഉത്തരവാദിത്തമുണ്ട്.

എന്നാൽ, എല്ലാ പാര്‍ട്ടികളും ആവശ്യപ്പെട്ടാൽ തീരുമാനം പരിശോധിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങൾ അറിയിച്ചു. അതേ സമയം, തിരഞ്ഞെടുപ്പ് മാറ്റിവെക്കുന്നതില്‍ കോവിഡ് വ്യാപനം, പ്രതികൂല കാലാവസ്ഥ തുടങ്ങിയ വിഷയങ്ങൾ പരിഗണിക്കാമെന്നും കമ്മീഷൻ അറിയിച്ചു.