മുസ്‌ലിം ലീഗ് തീവ്രവാദ ഗ്രൂപ്പുകളുമായി സന്ധിയിലെന്ന് ബിഷപ്പ് ജോസഫ് കരിയില്‍

single-img
8 September 2020

കേരളത്തിലെ മുസ്‌ലിം ലീഗ് തീവ്രവാദ ഗ്രൂപ്പുകളുമായി സന്ധിയിലേര്‍പ്പെടുകയാണെന്ന് കെ.സി.ബി.സി ജാഗ്രത കമ്മീഷന്‍. ലീഗ് മതേതര പരിവേഷം അഴിച്ചുവെച്ച്‌ കഴിഞ്ഞു. ഈ മാറ്റത്തിന് കൂട്ടുനില്‍ക്കുന്നത് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും സമൂഹത്തിലെ ബുദ്ധിജീവികളുമാണെന്ന്
കെ.സി.ബി.സി ജാഗ്രത സമിതി ചെയര്‍മാന്‍ ബിഷപ്പ് ജോസഫ് കരിയില്‍ ആരോപിച്ചു.

കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും തീവ്രവാദഗ്രൂപ്പുകളുമായി ബന്ധമുണ്ടായിരിക്കാം. അതിനാലാവാം അവര്‍ ലീഗിന്റെ മാറ്റത്തില്‍ മൗനം പാലിക്കുന്നതെന്നും ബിഷപ്പ് ജോസഫ് കരിയില്‍ ആരോപിച്ചു.

ഓര്‍ത്തുപറയലുകളെ ശ്രദ്ധിക്കുക എന്ന തലക്കെട്ടില്‍ സെപ്റ്റംബര്‍ ലക്കം ജാഗ്രത ന്യൂസില്‍ എഴുതിയ ലേഖനത്തിലാണ് മുസ്‌ലിം ലീഗിന് തീവ്രഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നാരോപിക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ലീഗ് സഖ്യത്തിലേര്‍പ്പെടുന്നതിനെയും ലേഖനം വിമര്‍ശിക്കുന്നു.