ചെെന കയറാൻ ശ്രമിച്ചു, ഇന്ത്യ വെടിയുതിർത്തു

single-img
8 September 2020

ഇന്ത്യ- ചെെന അതിർത്തി പ്രശ്നങ്ങൾ വീണ്ടും രൂക്ഷമാകുന്നു. നയതന്ത്ര ചര്‍ച്ചകള്‍ തുടരുമ്പോള്‍ തന്നെ അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം പ്രകോപനപരമായ നടപടികള്‍ തുടരുകയാണെന്ന് ഇന്ത്യ പറയുന്നു. ഇന്നലെ നിയന്ത്രണ രേഖയിലേക്ക് നീങ്ങിയ ചൈനീസ് സൈന്യം ഇന്ത്യ പ്രതിരോധിച്ചപ്പോള്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തതായി പ്രതിരോധ വക്താവ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഇന്ത്യ സേന വെടിവയ്പു നടത്തിയതായി ചൈന ആരോപിച്ചതിനു പിന്നാലെയാണ് സൈന്യത്തിൻ്റെ വിശദീകരണം എത്തിയിട്ടുള്ളത്. ശാന്തിയും സമാധാനവും പാലിക്കാന്‍ ഇന്ത്യന്‍ സേന പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍ രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും എന്തു വിലകൊടുത്തും സംരക്ഷിക്കുമെന്ന് സൈന്യം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.