പ്രേമമൊക്കെ ഉണ്ടായിട്ടുണ്ട്, പക്ഷേ; വിവാഹിതയാകാത്ത കാരണം വെളിപ്പെടുത്തി ചന്ദ്ര ലക്ഷ്മൺ

single-img
8 September 2020

അപൂര്‍വമായി മികച്ച സിനിമകളിലൂടെയും തുടര്‍ച്ചയായി മലയാള ടെലിവിഷൻ പ്രേക്ഷകരുടെയും പ്രിയ താരമായിരുന്നു ചന്ദ്ര ലക്ഷ്മൺ. ചന്ദ്ര ഇപ്പോള്‍ തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തുറന്നുപറയുകയാണ് .

ചന്ദ്രയുടെ വാക്കുകളിലൂടെ: “എന്നാണ് വിവാഹംഎന്ന ചോദ്യം കേട്ട് കേട്ട് ഞാൻ മടുത്തു. ഇതുവരെയും കല്യാണം കഴിയാത്ത ഞാൻ കല്യാണം കഴിച്ച് അമേരിക്കയിൽ സെറ്റിലായി എന്നരീതിയില്‍ വരെ വാർത്ത വന്നത് അടുത്തിടെയാണ്.ഈ വാര്‍ത്തകള്‍ കണ്ട് ഞാനും അപ്പയും അമ്മയുമൊക്കെ ഒരുപാട് നേരം ചിരിച്ചു.

വിവാഹം എന്ന് പറയുന്നത് പെട്ടെന്ന് എടുത്ത് ചാടി ചെയ്യേണ്ട ഒരു കാര്യമല്ല. ഞാന്‍ ഇത്ര കാലമായി കല്യാണം കഴിക്കാത്തത് പ്രേമനൈരാശ്യം കാരണമാണോ എന്ന് ചോദിച്ചാൽ അല്ല എന്നുതന്നെയാണ് അതിനുള്ള ഉത്തരം.
തീര്‍ച്ചയായും ഞാൻ ഒരു അവശ കാമുകിയൊന്നുമല്ല. മുന്‍പ് പ്രേമമൊക്കെ ഉണ്ടായിട്ടുണ്ട് എങ്കിലും ഇതുവരെ നൈരാശ്യമൊന്നും ഉണ്ടായിട്ടില്ല.

ഒരിക്കല്‍എന്റെ നല്ല സുഹൃത്തുക്കളായിരുന്നവര്‍ തന്നെ പിന്നീട് കാമുകന്മാരായിട്ടുണ്ട്.എന്നാല്‍ പ്രണയം മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കില്ല എന്ന ഘട്ടത്തില്‍ ഞങ്ങള്‍ പരസ്പരം കൈ കൊടുത്ത് പിരിഞ്ഞവരാണ്”