ഉദ്ദവ് താക്കറെയുടെ വീട് തകര്‍ക്കും; ഭീഷണിയുമായി ദാവൂദ് ഇബ്രാഹിം

single-img
6 September 2020

മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഉദ്ദവ് താക്കറെയുടെ സ്വകാര്യ വീടായ ‘മാതോശ്രീ’ ബോംബ് വച്ച് തകർക്കുമെന്ന ഭീഷണിയുമായി അധോലോക ലോകനേതാവ് ദാവൂദ് ഇബ്രാഹിം.ഇത്തരത്തിൽ ഭീഷണിയുമായി ദുബൈയിൽ നിന്നും നാലു തവണയാണ് മാതോശ്രീയിൽ ഫോൺ ലഭിച്ചത്.

ഫോൺ കോളുകൾ വന്നപ്പോൾ ഉദ്ദവ് വീട്ടിൽ ഉണ്ടായിരുന്നില്ല. വിവരം അറിഞ്ഞതിനെ തുടർന്ന് ബാന്ദ്ര, കലാനാഗറിലെ മാതോശ്രീയിൽ പോലീസ് സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്തു.ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്​പുത്​ ആത്മഹത്യയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസ് അന്വേഷണം ബോളിവുഡ് പ്രമുഖരിലേക്ക് നീളുന്നതിനിടെയാണ് ദാവൂദിൻെറ പേരിൽ ഭീഷണി വരുന്നത്​.

നിലവിൽ പാകിസ്ഥാനിലാണ് ദാവൂദ് ഉള്ളത്. ഏതാനും ആഴ്ചകൾക്കുമുമ്പ് ദാവൂദിൻെറ പാകിസ്താനിലെ മേൽവിലാസങ്ങൾ ഇന്ത്യ പുറത്തുവിട്ടിരുന്നു.