സിനിമാ നടൻമാരെ തെരഞ്ഞെടുപ്പില്‍ നിർത്തുന്ന പതിവ് ഇടത് പക്ഷം അവസാനിപ്പിക്കണം: ഹരീഷ് പേരടി

single-img
2 September 2020

അടുത്ത തിരഞ്ഞെടുപ്പിലെങ്കിലും സിനിമാ നടൻമാരെ എംഎൽഎ, എംപി സ്ഥാനത്തേക്ക് നിർത്തുന്ന പതിവ് ഇടത് പക്ഷം അവസാനിപ്പിക്കണമെന്ന് നടൻ ഹരീഷ് പേരടി. പൊതു വിഷയങ്ങളിൽ ഒന്നും പ്രതികരിക്കാനറിയാത്ത ഇത്തരംപഴം വിഴുങ്ങികളെ ഇടതുപക്ഷം ചുമക്കേണ്ട കാര്യമുണ്ടോ എന്നും അദ്ദേഹം രണ്ട് പാവപ്പെട്ട സഖാക്കൾ ഇന്നലെ വെട്ടേറ്റ് മരിച്ചപ്പോൾ തോന്നിയ ഒരു ചിന്തയാണ് എന്ന് പറഞ്ഞുകൊണ്ട് ഫേസ്ബുക്കിൽ എഴുതി.

നാട്ടിൻ പുറത്ത് രാഷ്ട്രീയ പ്രവർത്തനം നടത്തി ജനകിയ പ്രശനങ്ങളിൽ ഇടപ്പെട്ട നിരവധിപേർ ഇടതുപക്ഷത്തിന്റെ കൂടെയുള്ളപ്പോൾ ഏറ്റവും യോഗ്യർ അവർ തന്നെയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്…എല്ലാവരെയും സുഖിപ്പിച്ചേ ഞങ്ങൾ അടങ്ങു എന്ന് വിശ്വസിക്കുന്നവർ കോമഡി ഷോകൾ നടത്തി ജീവിക്കട്ടെ എന്നും അദ്ദേഹം പറയുന്നു.

https://www.facebook.com/photo?fbid=809403196266698&set=a.116429352230756