ബിജെപിയില്‍ അംഗത്വം എടുക്കാനെത്തിയത് ആറ് കൊലക്കേസുകളിലെ പ്രതി; പോലീസിനെ കണ്ടതോടെ മുങ്ങി

single-img
1 September 2020

തന്റെ അനുയായികൾക്കൊപ്പം രാഷ്ട്രീയ പാര്‍ട്ടിയായ ബിജെപിയില്‍ അംഗത്വം എടുക്കാനെത്തിയ ആറ് കൊലക്കേസുകളിലെ പ്രതി പോലീസിനെ കണ്ടതോടെ മുങ്ങി. എന്നാല്‍ ഇയാളുടെ നാല് അയുയായികൾ കസ്റ്റഡിയിലായി. തമിഴ്നാട്ടിലെ ചെന്നൈയിലാണ് കൊലപാതകം ഉള്‍പ്പെടെ അമ്പതിലേറെ കേസുകളിലെ പ്രതിയായ സൂര്യ പോലീസിനെ വെട്ടിച്ച് മുങ്ങിയത്.

തമിഴ്നാട് ബി ജെ പിയുടെ അധ്യക്ഷൻ എൽ മുരുഗൻ ഉൾപ്പടെ ധാരാളം പ്രമുഖ നേതാക്കൾ പങ്കെടുത്ത ചടങ്ങിലേക്കാണ് സൂര്യയും അനുയായികളും പാർട്ടിയിൽ ചേരാനായി എത്തിയത്. ഇവർ ഇതിനായി ഇവിടെ എത്തുമെന്ന് നേരത്തേ വ്യക്തമായ വിവരം കിട്ടിയതിനാൽ കൂടുതൽ പോലീസിനെ മഫ്തിയിലും മറ്റും സ്ഥലത്ത് വിന്യസിച്ചിരുന്നു.

ഒരു കാറിലാണ് സൂര്യയും കൂട്ടാളികളും എത്തിയത്. എല്ലാവരും കാറിൽ നിന്ന് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് സൂര്യ പോലീസിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്.ഉടനെതന്നെ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
പോലീസ് പ്രദേശത്താകെ ഇയാൾക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതേസമയം സൂര്യയുടെ അനുയായികൾ എത്തിയെന്ന് കരുതുന്ന കാറിൽ നിന്ന് ഒരു വടിവാൾ പോലീസ് കണ്ടെടുക്കുകയും ചെയ്തു. ബിജെപിയില്‍ ചേരാനെത്തുന്നവരുടെ പശ്ചത്താലമൊന്നും തനിക്ക് അറിയില്ലെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന അധ്യക്ഷൻ എൽ. മുരുഗന്റെ പ്രതികരണം.