ഭരണഘടന മാനിക്കാത്തവരാണ് ബിജെപിക്കാർ എന്നു പറയുന്നവരാണ് കോൺഗ്രസ്; പക്ഷേ ത​ങ്ങ​ളെ ആ​ക്ര​മി​ച്ച​പ്പോ​ൾ ആ​രും ഇ​ട​പ്പെ​ട്ടി​ല്ല: കപിൽ സിബൽ

single-img
30 August 2020

കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രെ പടയൊരുക്കം. മു​തി​ർ​ന്ന നേ​താ​വ് ക​പി​ൽ സി​ബ​ൽ നേതൃത്വത്തിനെതിരെ രംഗത്തെത്തി. സോ​ണി​യ ഗാ​ന്ധി​ക്ക് അ​യ​ച്ച ക​ത്തി​ലൂ​ടെ ത​ങ്ങ​ളു​ന്ന​യി​ച്ച ആ​ശ​ങ്ക​ക​ള്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി​യി​ല്‍ പ​രി​ഗ​ണി​ക്കു​ക​യോ പ​ങ്കു​വ​യ്ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്ന് ക​പി​ല്‍ സി​ബ​ല്‍ പ​റ​ഞ്ഞു.

ക​ത്തി​ന്‍റെ പേ​രി​ല്‍ അ​തി​ല്‍ ഒ​പ്പി​ട്ട​വ​ര്‍​ക്കെ​തി​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​പ്പോ​ള്‍ അ​ത് ത​ട​യാ​ന്‍ ഒ​രു നേ​താ​വും മു​ന്നോ​ട്ടു വ​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.ബി​ജെ​പി ഭ​ര​ണ​ഘ​ട​ന മാ​നി​ക്കു​ന്നി​ല്ലെ​ന്നും ജ​നാ​ധി​പ​ത്യ അ​ടി​ത്ത​റ ന​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ക​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് എ​ല്ലാ​യ്‌​പ്പോ​ഴും ആ​രോ​പി​ക്കു​ന്നു​ണ്ട്. അങ്ങനെയുള്ളപ്പോഴാണ് ഇതും നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

 ഞ​ങ്ങ​ള്‍ എ​ന്താ​ണ് വേ​ണ്ട​ത്. ഞ​ങ്ങ​ളു​ടെ ഭ​ര​ണ​ഘ​ട​ന പാ​ലി​ക്ക​ണ​മെ​ന്ന് ഞ​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്നു. ആ​ര്‍​ക്കാ​ണ് ഇ​തി​നെ എ​തി​ര്‍​ക്കാ​നാ​വു​ക​യെ​ന്നും ക​പി​ല്‍ സി​ബ​ല്‍ ചോ​ദി​ച്ചു.

ഈ ​രാ​ജ്യ​ത്തെ രാ​ഷ്ട്രീ​യം താ​ന്‍ ഏ​തെ​ങ്കി​ലും പ്ര​ത്യേ​ക പാ​ര്‍​ട്ടി​യെ അ​ടി​സ്ഥാ​ന​മാ​ക്കി പ​റ​യു​ന്നി​ല്ല. രാ​ഷ്ട്രീ​യം പ്രാ​ഥ​മി​ക​മാ​യി വി​ശ്വ​സ്ത​ത​യി​ല്‍ അ​ധി​ഷ്ഠി​ത​മാ​ണ്‌. വി​ശ്വ​സ്ത​ത​യോ​ടൊ​പ്പം യോ​ഗ്യ​ത​യും പ്ര​തി​ബ​ദ്ധ​ത​യും ഉ​ള്‍​ക്കൊ​ള്ളാ​നു​ള്ള മ​ന​സും അ​താ​യ​ത് കേ​ള്‍​ക്കാ​നും ച​ര്‍​ച്ച​യ ചെ​യ്യാ​നും ഉ​ള്ള​താ​യി​രി​ക്ക​ണം രാ​ഷ്ട്രീ​യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ത്തി​ല്‍ പ​റ​ഞ്ഞി​രി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ പ്ര​വ​ര്‍​ത്ത​ക സ​മി​തി​യി​ല്‍ അ​റി​യി​ക്കേ​ണ്ട​താ​യി​രു​ന്നു. ത​ങ്ങ​ള്‍ എ​ഴു​തി​യ​തി​ല്‍ എ​ന്തെ​ങ്കി​ലും തെ​റ്റ് ക​ണ്ടെ​ത്തി​യാ​ല്‍ തീ​ര്‍​ച്ച​യാ​യും ത​ങ്ങ​ളെ ചോ​ദ്യം ചെ​യ്യാമെന്നും ചോ​ദ്യം ചെയ്യുകതന്നെ വേണമെന്നും ക​പി​ല്‍ സി​ബ​ല്‍ പറഞ്ഞു.