ഷോളയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു; റെഡ് അലർട്ട് പ്രഖ്യാപിച്ചു

single-img
28 August 2020

മഴ ശക്തമായതിനെ തുടര്‍ന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഷോളയാർ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡാമില്‍ നിന്നും ചാലക്കുടി പുഴയിലേക്ക് വെള്ളം ഒഴുക്കി വിടുന്നതിന് മുന്നോടിയായുള്ള പ്രാരംഭ നടപടിയായാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

ഡാമിലെ ജലനിരപ്പ് 2663 അടിയിലേക്ക് എത്തിയാൽ വെള്ളം പുഴയിലേക്ക് ഒഴുക്കും. ഇപ്പോള്‍ 2661 അടിയാണ് ജലനിരപ്പ്.