പമ്പ മ​ണ​ൽ​ക​ട​ത്ത് കേ​സി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം നടത്താൻ കോടതി ഉത്തരവ്

single-img
26 August 2020

പമ്പ മ​ണ​ൽ​ക​ട​ത്ത് കേ​സി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം. തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് സ​ർ​ക്കാ​ർ അ​നു​മ​തി നി​ഷേ​ധി​ച്ചതിനെ തുടർന്ന് പ്രതിപക്ഷ നേതാവ് വിജിലൻസ് കോടതിയെ സമീപിക്കുകയായിരുന്നു. 

വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് നേ​ര​ത്തെ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്നു. അ​ന്വേ​ഷ​ണ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​കാ​തെ വ​ന്ന​പ്പോ​ൾ പ്ര​തി​പ​ക്ഷ നേ​താ​വ് നേ​രി​ട്ട് വി​ജി​ല​ൻ​സ് കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ അ​ന്വേ​ഷ​ണ​ത്തി​ന് അ​നു​മ​തി ചോ​ദി​ച്ച് സ​ർ​ക്കാ​രി​നെ സ​മീ​പി​ക്കു​ക​യും സ​ർ​ക്കാ​ർ അ​നു​മ​തി നി​ഷേ​ധി​ക്കു​ക​യും ചെ​യ്ത​ത്.

2018 ലെ ​പ്ര​ള​യ​ത്തി​ൽ പ​ന്പ ത്രി​വേ​ണി​യി​ൽ അ​ടി​ഞ്ഞു കൂ​ടി​യ 90,000 ഘ​ന​മീ​റ്റ​ർ മ​ണ​ൽ നി​യ​മം ലം​ഘി​ച്ച് നീ​ക്കു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​ർ അ​നു​മ​തി ന​ൽ​കി എ​ന്ന​താ​ണ് കേ​സ്.