ശബരിമല: നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിക്കും

single-img
25 August 2020

ശബരിമല ക്ഷേത്രത്തിൽ തുലാം മാസം മുതൽ നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നേരത്തേ ചിങ്ങമാസ പൂജകൾക്ക് ശേഷം കഴിഞ്ഞ 22നായിരുന്നു ശബരിമല ക്ഷേത്രം അടച്ചത്.

ഇനി ഓണനാളുകളിൽ നടക്കുന്ന പൂജകൾക്കായി 29 ന് വൈകിട്ട് 5 ന് വീണ്ടും തുറക്കും. തുടർന്ന് 30 ന് ഉത്രാടപൂജ, 31 ന് തിരുവോണ പൂജ, സെപ്തംബർ 1ന് അവിട്ടം, 2 ന് ചതയം പൂജകൾ എന്നിവ നടക്കും. രാത്രി 7.30 ന് നട അടയ്ക്കും. സംസ്ഥാനത്തെ കൊവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തിൽ ശബരിമലയിൽ ഭക്തരെ നിലവിൽ പ്രവേശിപ്പിക്കുന്നില്ല. വൃശ്ചികം ഒന്നായ നവംബർ പതിനാറിനാണ് ശബരിമല മണ്ഡലകാലം തുടങ്ങുന്നത്.