സ്വയം വിശ്വാസം നഷ്ടപ്പെട്ട പ്രതിപക്ഷത്തിന് അവിശ്വാസം ആരിൽ എന്നതാണ് പ്രശ്നം: മുഖ്യമന്ത്രി

single-img
24 August 2020

സംസ്ഥാനത്തെ പ്രതിപക്ഷത്തിന് സ്വയം വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് സർക്കാരിന് എതിരെ കൊണ്ട് പിടിച്ച പ്രചരണം നടത്തുന്നതിന്‍റെ ഭാഗമായി അവിശ്വാസ പ്രമേയ രൂപത്തിൽ നിയമസഭയിലെത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

പ്രതിപക്ഷത്തിന് ഇപ്പോള്‍ അവിശ്വാസം ആരിൽ എന്നതാണ് പ്രശ്നം. അവിടെ യുഡിഎഫിൽ ഉണ്ടായിരുന്നവര്‍ തന്നെ ഇപ്പോള്‍ വിഘടിച്ച് നിൽക്കുന്ന അവസ്ഥയാണ്. യുഡിഎഫിലെ ഘടക കക്ഷികള്‍ തമ്മില്‍ ബന്ധങ്ങൾ ശിഥിലമായി. ഇക്കാര്യത്തില്‍ അസ്വസ്ഥത ആ മുന്നണിയിലുണ്ട്,. അത് രാജ്യസഭാ തെരഞ്ഞെടുപ്പിലേക്ക് നടന്ന വോട്ടെടുപ്പിൽ വരെ വളരെ പ്രകടമാണ്.

ഇതിന് മറയിടാനുള്ള ശ്രമമാണോ ഈ അവിശ്വാസ പ്രമേയം എന്ന് പറയേണ്ടത് പ്രതിപക്ഷമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോൾ 91 സീറ്റായിരുന്നത് ഇപ്പോള്‍9 3 സീറ്റായി. ജനങ്ങളുടെ കൂടിയതിനുള്ള തെളിവാണ് ഇതെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

പ്രതിപക്ഷം കേരളാ നിയമസഭയിൽ ഇടത് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമ്പോൾ ഡല്‍ഹിയില്‍ കോൺഗ്രസ് നേതൃത്വത്തിൽ നടക്കുന്നത് അടിയാണ്. കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ അവിശ്വാസം ചര്‍ച്ചയാണ്. സംഘടനയില്‍ നേതൃമാറ്റം വേണമെന്ന ആവശ്യത്തിന് ഒപ്പം സോണിയാ ഗാന്ധി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറുകയാണെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം രാഹുൽ ഗാന്ധിയാണെങ്കിൽ നേരത്തെ തന്നെ വച്ചൊഴിഞ്ഞ അവസ്ഥയാണ്.

ഇത്രയേറെ പാരമ്പര്യമുള്ള ഒരു പാര്‍ട്ടിക്ക് എന്തുകൊണ്ടാണ് നേതാവില്ലാത്ത അവസ്ഥായായി പോയതെന്നും മുഖ്യമന്ത്രി ചോദിച്ചു. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കൾക്കുപോലും ദേശീയ നേതൃത്വത്തെ കുറിച്ച് ഭിന്ന അഭിപ്രായം നിലനില്‍ക്കുന്നു. വയനാട്ടിൽ നിന്നും രാഹുൽ ഗാന്ധിയെ മത്സരിപ്പിച്ചതിൽ പോലും കോൺഗ്രസിനകത്ത് ഭിന്നാഭിപ്രായം ഉണ്ട്. ഈ കാര്യങ്ങളെല്ലാം കോൺഗ്രസ് സ്വയം വിലയിരുത്തണം എന്നും മുഖ്യമന്ത്രി പറഞ്ഞു.