കേന്ദ്ര സര്‍ക്കാരിനെതിരെ സിപിഎം നടത്തുന്ന സമരത്തിന്പിന്തുണയുമായി ബിജെപി കൗൺസിലര്‍

single-img
23 August 2020

ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരിന്റെ രാജ്യത്തെ ജനദ്രോഹ നയങ്ങൾക്കെതിരെ സിപിഎം നടത്തുന്ന സമരത്തിന് പിന്തുണയുമായി തിരുവനന്തപുരത്ത് ബിജെപി കൗൺസിലറും എത്തി. തിരുവനന്തപുരം കോർപ്പറേഷനിലെ പാൽക്കുളങ്ങര വാർഡ്. കൗൺസിലർ വിജയകുമാരിയാണ് കുടുംബ സമേതം സിപിഎം സമരത്തിൽ പങ്കെടുക്കാന്‍ എത്തിയത്.

ബിജെപിയും പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയും നാടിനേയും ജനങ്ങളേയും വഞ്ചിച്ചിരിക്കുകയാണെന്നും നാടിനെ വഞ്ചിച്ച ബിജെപിക്കൊപ്പം നിൽക്കാൻ മനസാക്ഷിയുളള ആർക്കും കഴിയില്ലെന്നും വിജയകുമാരി പറഞ്ഞു. അഭിപ്രായ ഭിന്നതകളാല്‍ ഇവർ ഉടൻ ബി ജെ പിയിൽ നിന്ന് രാജിവയ്ക്കുമെന്നാണ് വിവരം.