ഏഷ്യാനെറ്റ് ന്യൂസിന് 33.86 ലക്ഷം, മലയാള മനോരമയ്ക്ക് 5.90 ലക്ഷം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മാധ്യമ പ്രചാരണത്തിന് ബി.ജെ.പി ചെലവിട്ടത് 325.45 കോടി

single-img
20 August 2020

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മാധ്യമ പ്രചാരണത്തിന് ബി.ജെ.പി കേന്ദ്ര നേതൃത്വം ചെലവിട്ടത് 325.45 കോടി രൂപ.  ദേശാഭിമാനിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നതെന്ന് ദേശാഭിമാനി പറയുന്നു. 

ഡൽഹി കേന്ദ്രമായ സ്വകാര്യ പരസ്യ ഏജൻസി വഴിമാത്രം മാധ്യമങ്ങളിൽ 198 കോടി രൂപയുടെ പരസ്യം നൽകി. മാധ്യമങ്ങൾക്ക് നേരിട്ടും പരസ്യത്തിന്റെ പണം കൈമാറി. ഏഷ്യാനെറ്റ് ന്യൂസിന് 33.86 ലക്ഷം രൂപയും മലയാള മനോരമയ്ക്ക് 5.90 ലക്ഷം രൂപയും നൽകി.

അച്ചടി, ഇലക്ട്രോണിക്, ഡിജിറ്റൽ, കേബിൾ മാധ്യമങ്ങൾക്കും കൂട്ട എസ്.എം.എസ് അയക്കാൻ മൊബൈൽ ഫോൺ സേവനദാതാക്കൾക്കും വൻതുകയാണ് നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

കേരളത്തിലടക്കം കൂട്ട എസ്.എം.എസുകൾ അയക്കാനും കംപ്യൂട്ടർ നിയന്ത്രിത സംവിധാനത്തിൽ വോട്ടർമാരെ വിളിക്കാനും എയർടെൽ വഴി കോടിക്കണക്കിനു രൂപ ചെലവിട്ടതായും റിപ്പോർട്ടിലുണ്ട്. 

ഡിജിറ്റൽ സംവിധാനത്തിൽ ബി.ജെ.പിക്കുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ നമോ ടിവിക്ക് കൊടുത്ത പണത്തിന്റെ കണക്ക് തെരഞ്ഞെടുപ്പ് കമീഷനു നൽകിയ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. അതുഫകൊണ്ടുതന്നെ വാർത്താവിതരണ മന്ത്രാലയത്തിൽനിന്ന് ലൈസൻസ് എടുക്കാതെയാണ് ഈ ചാനൽ  പ്രവർത്തനം തുടങ്ങിയതെന്നാണ് കരുതുന്നത്.