കേന്ദ്രത്തിൽ അധ്യക്ഷപ്രശ്നം, മണിപ്പൂരിൽ കാലുമാറ്റം: മണിപ്പൂരിലെ അഞ്ചു കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു

single-img
20 August 2020

ദേശീയതലത്തിൽ കോൺഗ്രസിൽ അധ്യക്ഷനാരാകുമെന്ന പ്രശ്നം പുകഞ്ഞുകൊണ്ടിരിക്കേ മണിപ്പൂരിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയേകി അഞ്ച് എം.എൽ.എ.മാർ ബി.ജെ.പി.യിൽ ചേർന്നു. മുൻ മുഖ്യമന്ത്രി ഇബോബി സിങ്ങിന്റെ ബന്ധു ഹെൻട്രി ഒക്രം അടക്കമുള്ള അഞ്ച് എം.എൽ.എ.മാരാണ് ബുധനാഴ്ച ഡൽഹിയിൽ ബി.ജെ.പി. അംഗത്വം നേടിയത്. ഇ

ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി ബിരേൻ സിങ്ങിനൊപ്പം ഈ എംഎൽഎമാരും പങ്കെടുത്തു.ബോബി സിങ്ങിന്റെ സഹോദരീ പുത്രൻ ഹെൻട്രി ഒക്രം, പുനം ബ്രോകൻ, ഒയിനം ലുഖോയി സിങ്‌, ഗംതാംഗ് ഹോകിപ്പ്, ജിൻസുനോ സോവു എന്നിവരാണ് ബി.ജെ.പി.യിൽ ചേർന്നത്.

കോൺഗ്രസ് വിമതരുടെ പിന്തുണയോടെ ബിരേൻ സിങ് സർക്കാർ വിശ്വാസവോട്ടെടുപ്പ് ജയിച്ചതിന് തൊട്ടുപിന്നാലെയാണ് നാടകീയനീക്കം. ബി.ജെ.പി. ദേശീയ ഉപാധ്യക്ഷൻ ബൈജയന്തി ജയ് പാണ്ഡെയാണ് എം.എൽ.എ.മാർക്ക് പാർട്ടി അംഗത്വം നൽകിയത്‌. 

കഴിഞ്ഞ ദിവസം നടന്ന വിശ്വാസവോട്ടെടുപ്പിൽ ബിരേൻസിങ് വിജയിച്ചതിനു പിന്നാലെ ആറ്‌ കോൺഗ്രസ് എം.എൽ.എ.മാർ പാർട്ടിയിൽനിന്ന് രാജിവെച്ചിരുന്നു.