അർദ്ധനഗ്നമേനിയിൽ ചിത്രം; രഹ്ന ഫാത്തിമയ്ക്ക് ജാമ്യം

single-img
19 August 2020

പ്രായപൂർത്തിയാകാത്ത മക്കളാല്‍ സ്വന്തം നഗ്നശരീരത്തിൽ ചിത്രം വരപ്പിക്കുകയും അത് സമൂഹ മാധ്യമങ്ങളിൽ പ്രദർശിപ്പിക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായ രഹ്ന ഫാത്തിമയ്ക്ക് എറണാകുളം പോക്സോ കോടതി ജാമ്യം നല്‍കി. കഴിഞ്ഞ ദിവസം കേസിൽ സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ തളളിയതിനാല്‍ കഴിഞ്ഞ എട്ടിനാണ് രഹ്ന പോലീസിന് മുന്നിൽ കീഴടങ്ങിയത്. തന്റെ ശരീരത്തില്‍ ചിത്രംവരയ്ക്കുന്ന വീഡിയോ സ്വന്തം യു ട്യൂബ് ചാനലിലൂടെയാണ് രഹ്ന പങ്കുവച്ചത്.

സമൂഹത്തില്‍ നില നില്‍ക്കുന്ന സ്ത്രീശരീരത്തെക്കുറിച്ചുളള കപട സദാചാരബോധത്തെയും മിഥ്യാധാരണകളെയും തിരുത്തുന്നതാണ് തന്റെ വീഡിയോ എന്നായിരുന്നു രഹ്നയുടെ അവകാശവാദം. ‘ബോഡി ആർട്ട് ആൻഡ് പൊളി​റ്റിക്സ്’ എന്ന എഴുത്തോടെയായിരുന്നു രഹ്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.