ഇടുക്കിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ മുഖത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു

single-img
18 August 2020

ഇടുക്കി ജില്ലയിലെ വാത്തിക്കുടിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു.ഇവർ തമ്മിലുള്ള കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഭര്‍ത്താവ് അനില്‍ ആസിഡ് ഒഴിച്ചത്. എന്നാണു പോലീസ് പറയുന്നത്.

ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ ശ്രീജ ഇപ്പോൾ തൊടുപുഴയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണം നടത്തിയ ഭര്‍ത്താവ് അനിലിനെ മുരിക്കാശേരി പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകുന്നേരമാണ് ആക്രമണം ഉണ്ടായതെന്നാണ് ലഭ്യമാകുന്ന വിവരം.

ഇന്നത്തെ പഞ്ചായത്ത് മീറ്റിംഗ് കഴിഞ്ഞ് ഉച്ചയ്ക്കുശേഷം വീട്ടിലേക്ക് എത്തിയ ശ്രീജയ്ക്കുനേരെ ഭര്‍ത്താവ് ആസിഡ് ഒഴിക്കുകയായിരുന്നു. ഇതിൽ ശ്രീജയുടെ മുഖത്തും ശരീര ഭാഗങ്ങളിലും പൊള്ളലേറ്റിട്ടുണ്ട്.