ഈ മാസം 30ന് പുതിയ അധ്യയന വര്‍ഷം ആരംഭിക്കാൻ സൗദി

single-img
16 August 2020

കൊറോണ വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ക്ലാസുകള്‍ സൗദി അറേബ്യയില്‍ ഇനി പുതിയ അധ്യയന വര്‍ഷമായി ഈ മാസം 30ന് തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ആദ്യഘട്ടമായി ഓണ്‍ലൈനായി ആയിരിക്കും ക്ലാസ്സുകളെന്നും മന്ത്രാലയം പറയുന്നു.

ഈ മാസം 30 മുതല്‍ ഒക്ടോബര്‍ 15 വരെ ഏഴു ആഴ്ചയായി ഓണ്‍ലൈനായാണ് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുക എന്ന് വിദ്യാഭ്യാസ മന്ത്രി ഹമദ് ആലുശൈഖ് അറിയിച്ചു. സ്കൂള്‍ ക്ലാസുകള്‍ ഓണ്‍ലൈനായി രണ്ടു സമയങ്ങളിലായാണ് നടക്കുക. ഇതില്‍ ഇന്റര്‍മീഡിയറ്റ്, ഹൈസ്‌കൂള്‍ കുട്ടികള്‍ക്ക് രാവിലെ ഏഴു മണിക്കും പ്രൈമറി ക്ലാസ്സിലെ കുട്ടികള്‍ക്ക് ഉച്ചകഴിഞ്ഞു മൂന്നിനുമാണ് ക്ലാസ് ഉണ്ടാകുന്നത്.

ഈ രീതിയില്‍ ആദ്യ ഏഴു ആഴ്ചത്തെ ക്ലാസുകള്‍ക്ക് ശേഷം രാജ്യത്തെ വിദ്യാഭ്യാസ മന്ത്രാലയവും ബന്ധപ്പെട്ട മറ്റു വകുപ്പുകളും സ്ഥിതി വിലയിരുത്തിയ ശേഷം തുടര്‍ന്നുള്ള പഠനത്തിനായി സ്‌കൂളുകളില്‍ ക്ലാസുകള്‍ നടത്തുന്നതിനെ സംബന്ധിച്ച് പരിശോധിക്കും.എന്നാല്‍ സര്‍വ്വകലാശാലകളിലെയും സാങ്കേതിക സ്‌കൂളുകളിലെയും ക്ലാസുകള്‍ തുടങ്ങുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല.