പുകവലി, മദ്യപാനം എന്നീ ലഹരികളേക്കാൾ വലുതാണ് പ്രണയമെന്ന ലഹരി: സംയുക്ത മേനോൻ

single-img
16 August 2020

നേരത്തെ തനിക്കുണ്ടായിരുന്ന ഒരു പ്രണയത്തെ കുറിച്ചും ബ്രേക്ക് അപ്പിനെ പറ്റിയും കഴിഞ്ഞ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുകയായിരുന്നു നടി സംയുക്ത മേനോൻ. പ്രണയത്തെ സംബന്ധിച്ച് എന്താണ് സംയുക്തയുടെ അഭിപ്രായമെന്ന അവതാരകയുടെ ചോദ്യത്തിനാണ് താരം മറുപടി പറഞ്ഞത്.

സംയുക്തയുടെ വാക്കുകള്‍: “ഞാൻ തീര്‍ച്ചയായും പ്രണയിച്ചിട്ടുണ്ട്. നാം പറയുന്നതുപോലെ പുകവലി അല്ലെങ്കിൽ മദ്യപാനം എന്നീ ലഹരികളേക്കാൾ എത്രയേറെ വലുതാണ് പ്രണയമെന്ന ലഹരി. അത് സത്യമാണ്. നമുക്ക് എന്തെങ്കിലും ഒരു പ്രശ്നമുണ്ടാവുമ്പോൾ ഒരു സപ്പോർട്ടായി ഒരു പാർട്ടണർ ഉണ്ടാവുന്നത് ശരിക്കും ആവശ്യമാണ്.

ഒരുതരത്തില്‍ പറഞ്ഞാല്‍ നമ്മുടെ ലൈഫ് മുന്നോട്ട് പോകുന്നതിന്റെ ഒരു ഭാഗമാണത്. ജീവിതത്തിലെ വിവാഹം, പ്രണയം രണ്ട് ചോദ്യങ്ങളായി ചോദിക്കേണ്ട കാര്യമില്ല. ഇവ രണ്ടും ഒന്നായിരിക്കും. പ്രണയത്തിന് നല്‍കുന്ന ഉത്തരം തന്നെയാണ് വിവാഹത്തിനും. ജീവിതത്തില്‍ എനിക്ക് ബ്രേക്ക് അപ്പ് ഉണ്ടായിട്ടുണ്ട്. അങ്ങിനെ ഉണ്ടാകുന്നതിന്റെ സങ്കടം ഞാൻ നല്ല പോലെ അറിയുകയും ചെയ്തിട്ടുണ്ട്.നാം ഇഷ്ടപ്പെടുന്നതെല്ലാം നമുക്ക് നല്ലതാവണമെന്നില്ല. അതേപോലെ എനിക്ക് ഇഷ്ടപ്പെട്ടതെല്ലാം എന്റെ ലൈഫിൽ നല്ലതായി തീർന്നിട്ടില്ല. ആ അവസ്ഥയിലാണ് നമ്മള്‍ക്ക് സങ്കടവും ദേഷ്യവും ഫീലിംഗ്‌സും എല്ലാം വരിക”. സംയുക്ത പറഞ്ഞു.