ടോപ് സീഡ് ഓപ്പൺ: ക്വാര്‍ട്ടര്‍ ഫൈനലില്‍ സെറീനയ്ക്ക് 116-ാം റാങ്കുകാരിയോട് പരാജയം

single-img
15 August 2020

ന്യൂയോര്‍ക്കില്‍ നടക്കുന്ന ടോപ് സീഡ് ഓപ്പണില്‍ അമേരിക്കയുടെ ടെന്നീസ് ഇതിഹാസം സെറീന വില്യംസിന് ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയം. 116-ാം റാങ്കില്‍ ഉള്ള ഷെല്‍ബി റോജേഴ്‌സ് ആണ് ടൂര്‍ണമെന്റിലെ ടോപ് സീഡായ സെറീനയെ അട്ടിമറിച്ചത്.

സ്‌കോര്‍ 1-6, 6-4, 7-5. മത്സരത്തിലെ ആദ്യസെറ്റ് അനായാസം നേടിയ സെറീന മത്സരം സ്വന്തമാക്കുമെന്ന് തോന്നിച്ചെങ്കിലും അവസാന രണ്ട് സെറ്റിലും എതിരാളി സെറീനയെ മറികടക്കുകയായിരുന്നു. കൊവിഡിനെ തുടര്‍ന്ന് ഈ വര്‍ഷം ഫെബ്രുവരി മുതല്‍ വിശ്രമത്തിലായിരുന്ന സെറീന അതിന്ശേഷം കളിക്കാനിറങ്ങിയ ആദ്യ ടൂര്‍ണമെന്റില്‍തന്നെ പുറത്തായി. ഇനി സെമിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ജില്‍ ടെയ്ഷ്മാന്‍ ആണ് റോജേഴ്‌സിന്റെ എതിരാളി.

പരാജയപ്പെട്ടു എങ്കിലും ഇതിനേക്കാള്‍ മികച്ച രീതിയില്‍ തനിക്ക് കളിക്കാനാകുമായിരുന്നെന്ന് സെറീന മത്സര ശേഷം പ്രതികരിച്ചു. കളിയില്‍ തോറ്റതില്‍ അവര്‍ നിരാശ മറച്ചുവെച്ചില്ല. ടൂര്‍ണമെന്റില്‍ കഴിഞ്ഞ മത്സരത്തില്‍ സഹോദരി വീനസ് വില്യംസിനെ പരാജയപ്പെടുത്തിയാണ് സെറീന ക്വാര്‍ട്ടറിലെത്തിയത്.