പ്രണബ് മുഖർജിയുടെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു

single-img
13 August 2020

മു​ൻ രാ​ഷ്‌​ട്ര​പ​തി പ്ര​ണാ​ബ് മു​ഖ​ർ​ജി​യു​ടെ (84) ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ന്നതായി റിപ്പോർട്ടുകൾ.. ഡ​ൽ​ഹി​യി​ലെ സൈ​നി​ക റി​സ​ർ​ച്ച് ആ​ൻ​ഡ് റ​ഫ​റ​ൽ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ് അ​ദ്ദേ​ഹം. പ്ര​ണാ​ബി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ മാ​റ്റ​മി​ല്ലെ​ന്നും വെ​ന്‍റി​ലേ​റ്റ​റി​ൽ ത​ന്നെ തു​ട​രു​ക​യാ​ണെ​ന്നും സൈ​നി​ക ആ​ശു​പ​ത്രി വ്യാ​ഴാ​ഴ്ച രാ​വി​ലെ മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​നി​ൽ വ്യ​ക്ത​മാ​ക്കിയിരുന്നു.

വെ​ന്‍റി​ലേ​റ്റ​ർ സ​ഹാ​യ​ത്തോ​ടെയാണ് മുൻ രാഷ്ട്രപതി ആശുപത്രിയിൽ തുടരുന്നത്. പ്ര​ണാ​ബി​ന്‍റെ ര​ക്ത​ചം​ക്ര​മ​ണം അ​ട​ക്ക​മു​ള്ള​വ​യി​ൽ സ്ഥി​ര​ത​യു​ണ്ടെ​ന്നു ഡോ​ക്ട​ർ​മാ​ർ ഇ​ന്ന​ലെ അ​റി​യി​ച്ചി​രു​ന്നു. പ്ര​ണാ​ബി​ന്‍റെ ധ​മ​നി​ക​ളി​ലെ​യും ഹൃ​ദ​യ​ത്തി​ലെ​യും ര​ക്ത​യോ​ട്ടം അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ യ​ന്ത്ര​സ​ഹാ​യ​ത്താ​ൽ സ്ഥി​ര​ത​യു​ണ്ടെ​ന്നു സൈ​നി​ക ആ​ശു​പ​ത്രി ബു​ധ​നാ​ഴ്ച പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.