നടി നിക്കി ഗല്‍റാണിയ്ക്ക് കൊവിഡ്; പരിചരിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് താരം

single-img
13 August 2020

പ്രശസ്ത തെന്നിന്ത്യന്‍ നടി നിക്കി ഗല്‍റാണിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തനിക്ക് കഴിഞ്ഞ ആഴ്ചയാണ് രോഗം സ്ഥിരീകരിച്ചതെന്നും ഇപ്പോള്‍ ആരോഗ്യനില ശരിയായി വരുന്നതായും നിക്കി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

നിലവില്‍ ഭേദപ്പെട്ട അവസ്ഥ തോന്നുന്നതായും തന്നെ പരിചരിച്ച എല്ലാവര്‍ക്കും അവരുടെ നിരന്തരമായ പിന്തുണയ്ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നതായും നിക്കി ട്വീറ്റില്‍ എഴുതി. അതേപോലെ തന്നെ, മാതാപിതാക്കള്‍, മുതിര്‍ന്നവര്‍, സുഹൃത്തുക്കള്‍, ഈ രോഗം കൂടുതല്‍ ബാധിച്ചേക്കാവുന്ന എല്ലാവരേയും കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ ഭയപ്പെടുത്തുന്നുവെന്നും നിക്കി പറയുന്നു.