കോഴിയിറച്ചിയില്‍ കോവിഡ് വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച് ചൈന

single-img
13 August 2020

ചൈനയിലേക്ക് ബ്രസീലില്‍ നിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച കോഴിയിറച്ചിയില്‍ കോവിഡ് വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ചൈന അറിയിച്ചു. ഇതോടെ ഇറക്കുമതി ചെയ്ത ഭക്ഷണ പദാര്‍ഥങ്ങള്‍ വാങ്ങുമ്പോള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ചൈനയിലെ നഗരമായ ഷെന്‍സെഹ്നിലെ ജനങ്ങള്‍ക്ക് അധികൃതര്‍ നിര്‍ദേശം നൽകുകയും ചെയ്തു.

ഇറക്കുമതി ചെയ്ത കോഴിയിറച്ചിയുടെ ഉപരിതലത്തില്‍ നിന്നെടുത്ത സാമ്പിളിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ചൈനീസ് അധികൃതർ പ്രസ്താവനയില്‍ നല്‍കിയിട്ടുളള രജിസ്ട്രേഷന്‍ നമ്പര്‍ പ്രകാരം സാന്റ കാതറിനയിലുളള ഒറോറ അലിമെന്റോസ് പ്ലാന്റില്‍ നിന്നാണ് കോഴിയിറച്ചി ഇവിടേക്ക് എത്തിയിരിക്കുന്നത്. ഇതിനിടയിൽ ഈ ഉത്പന്നവുമായി സമ്പര്‍ക്കമുണ്ടായിട്ടുളളവരെയെല്ലാം പരിശോധന നടത്തി എങ്കിലും എല്ലാവരുടേയും ഫലം നെഗറ്റീവായിരുന്നു.