ലോകാരോഗ്യ സംഘടനയക്ക് പരിശോധന കുറവാണെന്ന അഭിപ്രായമില്ല: മുഖ്യമന്ത്രി

single-img
12 August 2020

സംസ്ഥാനം ഇതുവരെ കോവിഡ് പരിശോധനയില്‍ ഇളവുകള്‍ നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ പരിശോധന ഫലം നെഗറ്റീവാകാതെ ആരെയും ഡിസ്ചാര്‍ജ് ചെയ്യുന്നില്ലെന്നും മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിന് പത്രസമ്മേളനത്തിൽ മറുപടിയായി നല്‍കി.

അതേപോലെ തന്നെ കോവിഡ് പരിശോധനയില്‍ കേരളം പിന്നിലാണെന്ന ആരോപണവും മുഖ്യമന്ത്രി തള്ളികളഞ്ഞു. കേരളം ഒരിക്കലും കോവിഡ് പരിശോധനയില്‍ പിന്നിലല്ല. ലോകാരോഗ്യ സംഘടനയക്ക് പോലും പരിശോധന കുറവാണെന്ന അഭിപ്രായം ഇല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ കാര്യത്തിൽ താന്‍ നുണ പറയുകയാണെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം നടക്കുന്നത് എന്നും മുഖ്യമന്ത്രി വിമർശിച്ചു.