‘ജയ് മോദി’ വിളിച്ചില്ല, പിന്നെ സംഭവിച്ചത് കണ്ണില്ലാത്ത ക്രൂരത ..!

single-img
10 August 2020

ഗഫാർ അഹ്മദ് കച്ചാവ എന്ന സാധു മനുഷ്യന്റെ മുഖം ഓരോ ഭാരതീയന്റെ മനസിലും ഒരു വിങ്ങലായി മാറിയിരിക്കുകയാണ് .ആരാണ് ഗഫാർ അഹ്മദ് കച്ചാവ? ‘ജയ് മോദി’ ‘ജയ് ശ്രീ റാം’ മുദ്രാവാക്യങ്ങള്‍ വിളിക്കാൻ വിസമ്മതിച്ച ഓട്ടോ ഡ്രൈവർ. ഇതേ തുടർന്ന് ക്രൂരമായ ആക്രമണം ഏൽക്കേണ്ടിവന്ന 52 കാരൻ . കണ്ണിലും മുഖത്തും പരുക്കേറ്റ് നിൽക്കുന്ന മനുഷ്യന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ് .

രാജസ്ഥാനിലെ സീക്കർ ജില്ലയിലാണു സംഭവം നടന്നത് .ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട് അതായത് എഫ്ഐആർ അനുസരിച്ച്, ഈകഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെ, അടുത്തുള്ള ഗ്രാമത്തിൽ യാത്രക്കാരെ ഇറക്കിവിട്ട ശേഷം കച്ചാവ മടങ്ങുകയായിരുന്നു. കുറച്ചു മുന്നിലായി നിർത്തിയിട്ടിരുന്ന കാറിൽ കുറച്ചു യുവാക്കൾ മദ്യപിക്കുകയായിരുന്നു .ഇവർ ഗഫാർ അഹ്മദ് കച്ചാവയുടെ ഓട്ടോ തടഞ്ഞുനിർത്തി പുകയില ആവശ്യപ്പെട്ടു. പുകയിലയില്ലേയെന്ന് പറഞ്ഞ കച്ചാവയോട് ഇവർ ജയ് മോദി’ ‘ജയ് ശ്രീ റാം’ എന്നീ മുദ്രാവാക്യങ്ങള്‍ വിളിക്കാൻ ആവിശ്യപെടുകയായിരുന്നു .

ഓട്ടോ ഓടിച്ചു രക്ഷപ്പെടാൻ ശ്രമിച്ച കച്ചാവയെ കാറിൽ ഇവർ പിന്തുടർന്നു പിടികൂടി മർദ്ദിക്കുകയായിരുന്നു .ആക്രമിച്ച രണ്ടുപേരും താടി വലിച്ചെടുത്ത് പാകിസ്ഥാനിലേക്ക് പോകാൻ ഇദ്ദേഹത്തോട് ആവശ്യപ്പെടും ചെയ്തു. പാക്കിസ്ഥാനിലേക്ക് അയച്ച ശേഷമേ വിശ്രമിക്കുകയുള്ളു എന്ന ഭീഷണിയും മുഴക്കിയശേഷമാണ് ഇവർ മടങ്ങിയത്. അക്രമികളായ രണ്ടുപേരെ സംഭവം നടന്ന് ആറ് മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്തതായി സിക്കാറിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പുഷ്പേന്ദ്ര സിംഗ് ദേശിയ മാധ്യങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.