കോവിഡ് ചികിത്സയില്‍ കഴിഞ്ഞ ഒമ്പത് വയസുകാരിയെ പീഡിപ്പിച്ചു; ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍

single-img
7 August 2020

കോവിഡ് ചികിത്സയില്‍ കഴിഞ്ഞ ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ചത്തീസ്ഗഡില്‍ സ്വകാര്യ ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍. ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായ കന്‍കിയ നിഷാദ് എന്ന 44കാരനെ പോസ്കോ വകുപ്പ് ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടി ഡിസ്ചാര്‍ജ് ആകേണ്ടിയിരുന്ന ദിവസം ആശുപത്രിയിലെ ശുചിമുറിയില്‍ പല്ല് തേക്കാന്‍ പോയപ്പോഴാണ് പീഡിപ്പിക്കുന്നത്. സംഭവം നടന്ന പിന്നാലെ കുട്ടി മാതാപിതാക്കളോട് കാര്യം പറയുകയും തുടര്‍ന്ന് പോലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതി കിട്ടിയ ഉടൻതന്നെ പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തെന്നും അറസ്റ്റ് രേഖപ്പെടുത്തിയതായും പോലീസ് അറിയിച്ചു.