കരിപ്പൂര്‍ വിമാനാപകടം; പൈലറ്റ് മരിച്ചു; അപകടത്തിൽപ്പെട്ടത് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

single-img
7 August 2020

കോഴിക്കോട് കരിപ്പൂര്‍ വിമാന താവളത്തില്‍ നടന്ന അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റന്‍ ഡി വി സാഠേ മരിച്ചതായി സ്ഥിരീകരണം. ലാന്‍ഡ് ചെയ്യുമ്പോള്‍ റണ്‍വെയില്‍ നിന്ന് തെന്നിമാറി അടുത്ത ക്രോസ് റോഡിലേക്ക് വിമാനം കടക്കുകയും രണ്ടായി പിളരുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ അപകടത്തില്‍ പരിക്കേറ്റവരെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആശുപത്രികളിലേക്ക് മാറ്റുകയാണ്. അപകടം നടക്കുമ്പോള്‍ വിമാനത്തില്‍ 74 മുതിര്‍ന്ന യാത്രക്കാര്‍, 10 കുഞ്ഞുങ്ങള്‍, നാല് ജീവനക്കാര്‍, രണ്ട് പൈലറ്റുമാര്‍ എന്നിവരാണ് ഉണ്ടായിരുന്നെതെന്നാണ് സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ട്.

വളരെ പരിചയ സമ്പന്നനായ പൈലറ്റിന് മാത്രം നിയന്ത്രിക്കാന്‍ കഴിയുന്ന ടേബിള്‍ ടോപ് വിമാനത്താവളമാണ് കരിപ്പൂരിലേത്. സമാനമായ മറ്റൊരു വിമാന താവളം മംഗലാപുരമാണ്.