സിപിഐ നേതാവും മുൻ എംഎൽഎ യുമായിരുന്ന പി നാരായണൻ അന്തരിച്ചു

single-img
6 August 2020

സിപിഐ നേതാവും മുൻ എംഎൽഎ യുമായിരുന്ന പി നാരായണൻ അന്തരിച്ചു. ഇന്ന് പുലർച്ചെ ആറു മണിയോടെയായിരുന്നു അന്ത്യം.68 വയസ്സായിരുന്നു.  

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഏറെ നാളയായി ചികിത്സയിലായിരുന്നു. 1998 ലെ ഉപതെരഞ്ഞെടുപ്പിലാണ് വൈക്കം മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിൽ എത്തുന്നത്. 2001 ലെ തെരഞ്ഞെടുപ്പിലും വൈക്കത്തുനിന്ന് വിജയിച്ചു. 

തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം, വൈക്കം നഗരസഭ വൈസ് ചെയർമാൻ, സി പി ഐ ജില്ല എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിചിട്ടുണ്ട്. സംസ്കാരം ഇന്ന് വൈകുന്നേരം 5ന് വൈക്കം നഗരസഭ ശ്മശാനത്തിൽ നടക്കും.