സ്‌നേഹവും സത്യവും ക്ഷമയും എന്താണ് എന്ന് പഠിച്ചത് രാഹുലില്‍ നിന്നും; രക്ഷാബന്ധന്‍ ദിനത്തില്‍ പ്രിയങ്കാ ഗാന്ധി

single-img
3 August 2020

സ്‌നേഹവും ക്ഷമയും സഹനവും താന്‍ പഠിച്ചത് സഹോദരനായ രാഹുലിൽനിന്നാണ് എന്ന് രക്ഷാബന്ധന്‍ ദിനമായ ഇന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ഇത്തരത്തിലുള്ള ഒരു സഹോദരനെ ലഭിച്ചതില്‍ താന്‍ അഭിമാനിക്കുന്നുവെവെന്നും രാഹുലിനൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്ത് പ്രിയങ്ക ട്വിറ്ററില്‍ എഴുതി.

എല്ലാ കാലത്തും സന്തോഷത്തിലും സങ്കടത്തിലും ഒരുമിച്ച് ജീവിച്ചവരാണ് ഞങ്ങള്‍. ഈ കാലയളവിൽ സ്‌നേഹവും സത്യവും ക്ഷമയും എന്താണെന്ന് ഞാന്‍ പഠിച്ചത് അദ്ദേഹത്തില്‍ നിന്നാണ്. ഇത്തരത്തിൽ ഒരു സഹോദരനെ ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ രക്ഷാബന്ധന്‍ ആശംസകള്‍ എന്നായിരുന്നു പ്രിയങ്ക ട്വിറ്റ് ചെയ്തത്.