മന്ത്രി കെടി ജലീലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം; ഗവർണർക്ക് കത്ത് നൽകി പി ടി തോമസ് എംഎൽഎ

single-img
3 August 2020

ഗുരുതര പ്രോട്ടോക്കാൾ ലംഘനമാണ് അഞ്ചു ലക്ഷത്തിന്റെ ഭക്ഷണകിറ്റ് യഎഇ യിൽനിന്ന് സ്വീകരിച്ചതു വഴി മന്ത്രി കെ ടി ജലീൽ നടത്തിയതെന്നും അതിനാൽ ജലീലിനെ മന്ത്രി സഭയിൽ നിന്നും പുറത്താക്കണം എന്ന ആവശ്യമുന്നയിച്ച് ഗവർണർക്ക് കത്ത് നൽകി പി ടി തോമസ് എംഎൽഎ

മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായത്ഗുരുതര പ്രോട്ടോകോൾ ലംഘനമാണെന്നും നടപടി അനിവാര്യമാണെന്നും പിടി തോമസ് കത്തിൽ വ്യക്തമാക്കുന്നു. കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ സംസ്ഥാനത്തെ ഒരു മന്ത്രി ഇത് ചെയ്തത് അപമാനകരമെന്നും എംഎൽഎ ഗവർണറോട് വിശദീകരിച്ചു.

യുഎഇ യുടെ തിരുവനന്തപുരത്തെ കോൺസുലേറ്റ് വഴി സ്വർണ്ണക്കടത്ത് നടത്തിയ സംഭവത്തിന് ശേഷമാണ് മന്ത്രി കെ ടി ജലീലിനെതിരെ വിവാദം ഉണ്ടാകുന്നത്. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യപ്രതി സ്വപ്ന സുരേഷുമായി കെ ടി ജലീലിന് അടുത്തബന്ധമുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു എങ്കിലും യുഎഇ കോൺസുലേറ്റ് വഴി പിറന്നാൾ സമയത്ത് ഭക്ഷണകിറ്റുകൾ വന്നതുമായി ബന്ധപ്പെട്ടാണ് സ്വപ്നയെ പരിചയമെന്നാണ് ജലീൽ നൽകിയ വിശദീകരണം.