ജമ്മു കശ്മീരിൽ രോഗവ്യാപനം അതിരൂക്ഷം: ലോക് ഡൗൺ നീട്ടി

single-img
2 August 2020

ജമ്മു കശ്മീരിൽ കോവിഡ് വ്യാപനത്തിന് ശമനമില്ലാത്ത സാഹചര്യം. ഇതിനെത്തുടർന്ന് ലോക്ക്ഡൗണ്‍ ഓഗസ്റ്റ് അഞ്ചുവരെ നീട്ടി. ശനിയാഴ്ച മാത്രം കശ്മീരില്‍ 613 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 

സംസ്ഥാനത്ത് 11 മരണവും റിപ്പോര്‍ട്ട് ചെയ്തു. 20,972പേര്‍ക്കാണ് ആകെ രോഗം ബാധിച്ചത്. 12,217പേര്‍ രോഗമുക്തരായി. 377പേര്‍ മരിച്ചു. 

അതേസമയം, രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം പതിനേഴര ലക്ഷം കടന്നു. ഇതുവരെ 17,50,723 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 37,364 ആയി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.