ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വസിക്കുന്നവര്‍ക്ക് നേരെ കേന്ദ്രസര്‍ക്കാരിന്റെ മനോഭാവം സ്വേച്ഛാധിപത്യത്തിന്റെത്: പ്രിയങ്ക

single-img
2 August 2020

രാജ്യത്തിന്റെ അടിസ്ഥാനമായ ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് നേരെയുള്ള കേന്ദ്രസര്‍ക്കാരിന്റെ മനോഭാവം സ്വേച്ഛാധിപത്യത്തിന്റെ പ്രതീകമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആരോപിച്ചു.ജനാധിപത്യത്തെ സംബന്ധിച്ച് അതിന്റെ ഏറ്റവും ശക്തമായ രീതിയായ സംവാദത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള ആയുധമായാണ് ബിജെപി നയിക്കുന്ന സര്‍ക്കാര്‍ നേതാക്കളെ വീട്ടുതടങ്കലില്‍ ആക്കുന്നത് എന്നും പ്രിയങ്ക പറയുന്നു.

ജമ്മുകാശ്മീരിലെ മുന്‍ മുഖ്യമന്ത്രിയായിരുന്ന മെഹ്ബൂബ മുഫ്തിയെ തടങ്കലില്‍വെച്ചിരിക്കുന്നത് ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവും ആണെന്നും അവരെ മോചിപ്പിക്കണമെന്നും പ്രിയങ്ക കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മുഫ്തിയെ മോചിപ്പിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും നേരത്തേ രംഗത്ത് വന്നിരുന്നു.