അന്വേഷണം സംബന്ധിച്ച ഒരു കാര്യവും മാധ്യമ പ്രവർത്തകരുമായോ മറ്റാരെങ്കിലുമായോ ഞങ്ങൾ പങ്കുവെക്കുന്നില്ല, ആരെങ്കിലും എന്തെങ്കിലും പറയുന്നത് ഞങ്ങൾ ഉത്തരവാദിയല്ല: എൻ ഐ എ, ദക്ഷിണമേഖല മേധാവി കെ ബി വന്ദന

single-img
30 July 2020

തിരുവനന്തപുരം സ്വർണക്കള്ളക്കടത്ത് കേസിൽ എൻ ഐ എ അന്വേഷണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വരുന്ന നിറംപിടിപ്പിച്ച വാർത്തകൾക്കെതിരെ എൻഐഎ ദക്ഷിണമേഖല മേധാവി വന്ദന. അന്വേഷണ വിവരങ്ങൾ ഞങ്ങൾ ഒരു മാധ്യമങ്ങളും ആയോ മറ്റു വ്യക്തികളും ആയോ പങ്കു വയ്ക്കാറില്ലെന്നും എങ്ങനെയാണ് ഇത്തരത്തിലുള്ള വാർത്തകൾ പുറത്തുവരുന്നത് എന്ന് അറിയില്ലെന്നും വന്ദന പറഞ്ഞു. 

വളരെ ഉത്തരവാദിത്തത്തോടെയും ഗൗരവത്തോടെയുമാണ് ഞങ്ങൾ എല്ലാ അന്വേഷണങ്ങളും നടത്തുന്നത്. അന്വേഷണ സംഘത്തിൽ നിന്നും ലഭിച്ച സൂചനകൾ എന്ന നിലയിൽ മാധ്യമ പ്രവർത്തകരോ, മറ്റാരെങ്കിലുമോ എന്തെങ്കിലും പറയുന്നതിനോ, വ്യാഖാനിക്കുന്നതിനോ എൻ ഐ എ ഉത്തരവാദിയല്ല.- നന്ദന വ്യക്തമാക്കി. 

മുൻ സംസ്ഥാന ഐടി സെക്രട്ടറി ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിരവധി പ്രചരണങ്ങളാണ് മാധ്യമങ്ങൾ നടത്തിയത്. ഇത് സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. അതിനു പിന്നാലെയാണ് അന്വേഷണ പുരോഗതി ഞങ്ങൾ ആരെയും അറിയിക്കാറില്ല എന്ന് വ്യക്തമാക്കി ദക്ഷിണമേഖല മേധാവി തന്നെ നേരിട്ട് രംഗത്തെത്തിയത്