ഇന്ത്യ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങള്‍ക്ക് താല്‍ക്കാലിക യാത്രാ വിലക്കേര്‍പ്പെടുത്തി കുവൈറ്റ്

single-img
30 July 2020

കൃത്യമായ കാരണം വെളിപ്പെടുത്താതെ ഇന്ത്യ ഉൾപ്പെടെയുള്ള ഏഴ് രാജ്യങ്ങള്‍ക്ക് കുവൈറ്റ് താല്‍ക്കാലിക യാത്രാ വിലക്കേര്‍പ്പെടുത്തി. വിലക്ക് വന്ന ഏഴു രാജ്യങ്ങള്‍ ഒഴിച്ചുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ആഗസ്റ്റ് ഒന്നു മുതല്‍ യാത്രാ അനുമതി നല്‍കും.

ഇതുമായി ബന്ധപ്പെട്ട് കുവൈറ്റുമായി ചര്‍ച്ച നടത്തി വരികയാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറമെ പാകിസ്താന്‍, ശ്രീലങ്ക, ഇറാന്‍, നേപ്പാള്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്എന്നിവയാണ് വിലക്കപ്പെട്ട രാജ്യങ്ങൾ . പുതിയ തീരുമാന പ്രകാരം ഈ രാജ്യങ്ങളിലേക്കോ ഈ രാജ്യങ്ങളില്‍ നിന്നോ ഉള്ള കുവൈറ്റ് വിമാന സര്‍വീസുകള്‍ ആണ് താല്‍ക്കാലികമായി നിരോധിച്ചിരിക്കുന്നത്.