സംസ്ഥാനത്ത് കെഎസ്​ആർടിസി ദീർഘദൂര സർവീസ്​ പുനഃരാരംഭിക്കുന്നു

single-img
30 July 2020

സംസ്ഥാനത്ത് കെ.എസ്​.ആർ.ടി.സി ദീർഘദൂര സർവീസുകൾ പുനഃരാരംഭിക്കുമെന്ന്​​ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ മൂന്നാംഘട്ട ലോക്​ഡൗൺ ഇളവുകളുടെ ഭാഗമായാണ്​ കേരളത്തില്‍​ കെ.എസ്​.ആർ.ടി.സി ദീർഘദൂര സർവീസ്​ വീണ്ടും തുടങ്ങുന്നത്​.

പൂര്‍ണ്ണമായും കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചാവും സർവീസ് നടത്തുക​. നിയന്ത്രണങ്ങളുടെ ഭാഗമായി ഒരു ജില്ലയിൽ നിന്ന്​ തൊട്ടടുത്ത ജില്ലയിലേക്ക്​ മാത്രമാണ് ഇതുവരെ​ കെ.എസ്​.ആർ.ടി.സിയുടെ സർവീസുണ്ടായിരുന്നത്​.അതേപോലെ തന്നെ ഇളവുകളുടെ ഭാഗമായി സംസ്ഥാനത്തും ജിമ്മുകൾ തുറക്കു​മെന്ന്​ മുഖ്യമന്ത്രി അറിയിച്ചു. ആഗസ്​റ്റ് മാസം​ അഞ്ച്​ മുതലാവും ജിമ്മുകൾ തുറക്കുക. എന്നാല്‍ ലോക്​ഡൗൺ തീരും വരെ സമരങ്ങൾക്കും പ്രകടനങ്ങൾക്കും അനുമതിയുണ്ടാവില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.